കേരളം

kerala

ETV Bharat / international

'അധിനിവേശം അവസാനിപ്പിക്കൂ' ; യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം കനക്കുന്നു, തെരുവിലിറങ്ങി ആയിരങ്ങള്‍ - യുദ്ധത്തിനെതിരെ പ്രതിഷേധം

റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്

Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  anti war sentiment in russia  russia protest against war  russians against war in ukraine  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യ യുക്രൈന്‍ പ്രതിസന്ധി  റഷ്യ യുദ്ധ വിരുദ്ധ പ്രതിഷേധം  റഷ്യന്‍ ജനത തെരുവില്‍  യുദ്ധത്തിനെതിരെ പ്രതിഷേധം  റഷ്യ പ്രതിഷേധം അറസ്റ്റ്
'യുദ്ധം അവസാനിപ്പിക്കൂ' , തെരുവിലിറങ്ങി ആയിരങ്ങള്‍; റഷ്യയില്‍ യുദ്ധത്തിനെതിരായ പ്രതിഷേധം കനക്കുന്നു

By

Published : Feb 27, 2022, 9:06 AM IST

മോസ്‌കോ: യുക്രൈനില്‍ ആക്രമണം തുടരവേ,യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം കനക്കുന്നു. ആയിരങ്ങളാണ് റഷ്യന്‍ നിലപാടിനെതിരെ തെരുവിലിറങ്ങിയത്. മോസ്കോയിലും സെന്‍റ് പീറ്റേഴ്‌സ്ബർഗിലും മറ്റ് റഷ്യൻ നഗരങ്ങളിലും തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധറാലികള്‍ നടന്നു. റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിലും വികാരം ശക്തിപ്പെടുന്നുണ്ട്.

റഷ്യന്‍ മനുഷ്യാവകാശ മാധ്യമ വേദിയായ ഒവിഡി-ഇൻഫോ പുറത്തുവിട്ട വിവരമനുസരിച്ച് യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ശനിയാഴ്‌ച മാത്രം 34 റഷ്യന്‍ നഗരങ്ങളിലായി കുറഞ്ഞത് 460 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോസ്കോയില്‍ മാത്രം 200 ലധികം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. യുദ്ധ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരെ തടങ്കലിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

യുദ്ധത്തെ അപലപിച്ച് തുറന്ന കത്തുകള്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന തുറന്ന കത്തുകളും പുറത്തുവരുന്നുണ്ട്. ശനിയാഴ്‌ച 6,000ത്തിലധികം മെഡിക്കൽ ജീവനക്കാര്‍, 3,400ലധികം ആർക്കിടെക്റ്റുകള്‍ - എഞ്ചിനീയർമാര്‍, 500 അധ്യാപകർ എന്നിങ്ങനെ യുക്രൈനിലെ റഷ്യന്‍ നടപടിയെ അപലപിച്ച് നിവേദനത്തില്‍ ഒപ്പുവച്ചവര്‍ നിരവധിയാണ്.

മാധ്യമപ്രവർത്തകർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മറ്റ് പ്രൊഫഷണൽ ഗ്രൂപ്പുകൾ എന്നിവരുടെ സമാനമായ തുറന്ന കത്തുകളും വ്യാഴാഴ്‌ച മുതൽ പ്രചരിക്കുന്നുണ്ട്.

യുക്രൈനില്‍ അരങ്ങേറുന്ന ദുരന്തം അവസാനിക്കുന്നതുവരെ പ്രദര്‍ശനം നിർത്തിവയ്ക്കുകയാണെന്ന് മോസ്കോയിലെ ഒരു പ്രമുഖ സമകാലിക ആർട്ട് മ്യൂസിയമായ ഗരാഷ്‌ ശനിയാഴ്‌ച പ്രഖ്യാപിച്ചു. 'ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സാധാരണ നിലയിലാണെന്ന മിഥ്യാധാരണയെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല. യുദ്ധത്താൽ വിഭജിക്കപ്പെടാത്ത വിശാലമായ ലോകത്തിന്‍റെ ഭാഗമായി ഞങ്ങൾ സ്വയം കാണുന്നു,' മ്യൂസിയം പ്രസ്‌താവനയിൽ അറിയിച്ചു.

അപലപിച്ച് നേതാക്കളും

യുക്രൈനെതിരായ ആക്രമണം തടയുന്നതിനുള്ള ഒരു ഓൺലൈൻ നിവേദനം വ്യാഴാഴ്‌ച രാവിലെ ആരംഭിച്ചിരുന്നു. ശനിയാഴ്‌ച വൈകുന്നേരം വരെ 7,80,000 ഒപ്പുകളാണ് ശേഖരിച്ചത്. സമീപ വർഷങ്ങളിൽ റഷ്യയിൽ ഏറ്റവും കൂടുതൽ പേര്‍ പിന്തുണയ്‌ക്കുന്ന ഓൺലൈൻ അപേക്ഷകളിൽ ഒന്നാണിത്. അധിനിവേശത്തെ അപലപിക്കുന്ന പ്രസ്‌താവനകൾ ചില പാർലമെന്‍റ് അംഗങ്ങളിൽ നിന്ന് പോലും വന്നു. കിഴക്കൻ യുക്രൈനിലെ വിമത പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കാൻ വോട്ട് ചെയ്‌തവരാണ് ഈ നേതാക്കളെന്നതാണ് വിരോധാഭാസം.

ആക്രമണം ആരംഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്നും രാഷ്ട്രീയത്തിൽ സൈനിക ശക്തി അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കാവൂ എന്ന് ബോധ്യമായെന്നും ഒലെഗ് സ്മോലിൻ പറഞ്ഞു. ഡോൺബാസിലെ ബോംബാക്രമണത്തിനെതിരെ ഒരു കവചമായി റഷ്യ മാറുന്നതിനാണ് വോട്ട് ചെയ്‌തത്, അല്ലാതെ കീവിലെ ബോംബാക്രമണത്തിനല്ലെന്ന് മറ്റൊരു നേതാവ് മിഖായേൽ മാറ്റ്‌വീവ് പറഞ്ഞു. യുദ്ധം ഉടനടി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: റഷ്യന്‍ ആക്രമണത്തില്‍ ഇതിനകം 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടു ; കണക്ക് പുറത്തുവിട്ട് യുഎന്‍

സ്വദേശത്തും വിദേശത്തും അധിനിവേശത്തെ അപലപിക്കുന്നവരോട് കടുത്ത നിലപാടാണ് റഷ്യന്‍ ഭരണകൂടം സ്വീകരിക്കുന്നത്. യുഎസുമായുള്ള അവസാന ആണവ കരാറിൽ നിന്ന് വിട്ടുനിൽക്കുകയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്‌തുകൊണ്ടായിരിക്കും പാശ്ചാത്യ ഉപരോധങ്ങളോട് മോസ്കോ പ്രതികരിക്കുകയെന്ന് റഷ്യൻ സുരക്ഷാസമിതി ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ വധശിക്ഷ പുനസ്ഥാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details