ലണ്ടൻ : ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച ബോറിസ് ജോണ്‍സണിനെതിരെ പ്രകടനം നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബോറിസ് ബ്രക്സിറ്റിലെ ഭിന്നതകള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രകടനം. എന്‍റെ പ്രധാനമന്ത്രിയല്ല എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് സംഘം പ്രകടനം നടത്തിയത്.
ബോറിസ് ജോണ്‍സണിനെതിരെ പ്രതിഷേധം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി - ലണ്ടൻ
പ്രതിഷേധത്തിനെ തുടര്‍ന്ന് വൈറ്റ് ഹാള്‍ അടച്ചിട്ടു
ബോറിസ് ജോണ്‍സണിനെതിരെ പ്രതിഷേധം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
വൈറ്റ് ഹാളിന് സമീപമായിരുന്നു പ്രകടനം. 14 ദശലക്ഷം ജനങ്ങള്‍ ബോറിസ് ഗവണ്‍മെന്‍റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വളരെ ചെറിയ ശതമാനം പേരാണ് എതിര്‍പ്പുമായെത്തിയത്. ഇത്രയും കുറഞ്ഞ ശതമാനം കൊണ്ട് ബോറിസിന്‍റെ പ്രധാനമന്ത്രി പദം അട്ടിമറിക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സണിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടി വിജയിച്ചത്.