മുംബൈ: യുക്രൈനില്‍ നിന്ന് 182 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലെത്തി. ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനമാണിത്. മടങ്ങിയെത്തിയവരില്‍ മൂന്ന് പേര് മലയാളികളാണ്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം മുംബൈയില്‍ രാവിലെ 7.40ന് എത്തിയതായി എയർലൈൻ വക്താവ് അറിയിച്ചു.
ബുക്കാറസ്റ്റിൽ നിന്ന് കുവൈറ്റ് വഴിയാണ് AI എക്സ്പ്രസ് ഫ്ലൈറ്റ് IX-1202 മുംബൈയില്‍ എത്തിയത്. ഫെബ്രുവരി 27ന് ശേഷം യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ബുക്കാറസ്റ്റിൽ നിന്ന് മുംബൈയില്‍ വന്നിറങ്ങിയ രണ്ടാമത്തെ വിമാനമാണിത്.