കേരളം

kerala

ETV Bharat / international

സംഘര്‍ഷം ചിത്രീകരിക്കാനെത്തിയ സംവിധായകൻ യുക്രൈനില്‍ കൊല്ലപ്പെട്ടു

Acclaimed filmmaker Brent Renaud shot: യുക്രൈൻ സംഘര്‍ഷത്തെ കുറിച്ച് വീഡിയോ ഡോക്യുമെന്‍ററി ചെയ്യാനാണ് ബ്രെന്‍റ്‌ റെനോഡ്‌ കീവിലെത്തിയത്

Acclaimed filmmaker Brent Renaud shot  Killed in Ukraine  സംവിധായകന്‍ യുക്രൈനില്‍ വെടിയേറ്റ്‌ മരിച്ചു  ബ്രെന്‍റ്‌ റെനോഡ്‌ യുക്രൈനില്‍ വെടിയേറ്റ്‌ മരിച്ചു
പ്രശസ്‌ത സംവിധായകന്‍ യുക്രൈനില്‍ വെടിയേറ്റ്‌ മരിച്ചു

By

Published : Mar 14, 2022, 8:15 AM IST

കീവ്‌: അമേരിക്കൻ ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ ബ്രെന്‍റ്‌ റെനോഡ്‌ (51) കീവിലെ ഇർപിൻ നഗരത്തിൽ റഷ്യൻ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ന്യൂയോർക് സ്വദേശിയായ റെനോഡ് യുക്രൈൻ സംഘര്‍ഷത്തെ കുറിച്ച് വീഡിയോ ഡോക്യുമെന്‍ററി ചെയ്യാനാണ് കീവിലെത്തിയത്. കഴുത്തിന് വെടിയേറ്റ ബ്രെന്‍റ് തത്ക്ഷണം മരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ കൂടിയാണ് റെനോഡ്‌.

Brent Renaud shot killed in Ukraine: ബ്രെന്‍റ്‌ റെനോഡും യുക്രൈന്‍കാരായ രണ്ട്‌ മാധ്യമപ്രവര്‍ത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു റഷ്യൻ ആക്രമണം. സംഭവത്തില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ജുവാന്‍ അരെന്‍ഡോണ്ടോയ്‌ക്ക്‌ ഗുരുതമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‌ നേരെ വെടിവയ്‌പ്പുണ്ടായി. കാറിലുണ്ടായിരുന്ന ഒരു യുക്രൈന്‍ പൗരനും വെടിയേറ്റു. റഷ്യന്‍ സേന ഇര്‍പിനില്‍ കനത്ത ഷെല്ലാക്രമണം നടത്തുന്നുണ്ട്‌.

വസ്‌ത്രങ്ങളില്‍ നിന്നും ലഭിച്ച രേഖകളില്‍ നിന്നാണ് ബ്രെന്‍റിനെ തിരിച്ചറിഞ്ഞത്‌. അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക് ടൈംസിന്‍റെ ഒരു തിരിച്ചറിയില്‍ രേഖയും കണ്ടെടുത്തു. ബ്രെന്‍റ്‌ നിലവില്‍ തങ്ങള്‍ക്ക്‌ വേണ്ടി ജോലി ചെയ്യുന്നില്ല എന്ന്‌ ന്യൂയോര്‍ക് ടൈംസ്‌ അറിയിച്ചു. ബ്രെന്‍റ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ന്യൂയോര്‍ക് ടൈംസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി ഡെപ്യൂട്ടി മാനേജിങ്‌ എഡിറ്റര്‍ ക്ലിഫ്‌ ലീവൈ പറഞ്ഞു. ബ്രെന്‍റിന്‍റെ മരണത്തില്‍ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിര്‍മാതാവും ആയിരുന്നുവെന്നും ക്ലിഫ്‌ പറഞ്ഞു.

തന്‍റെ സഹോദരന്‍ ക്രെയ്‌ഗുമായി ചേര്‍ന്ന്‌ ബ്രെന്‍റ്‌ ദ റെനോഡ്‌ ബ്രദേഴ്‌സ്‌ എന്ന കമ്പനി സ്ഥാപിക്കുകയും ഇറാന്‍, അഫ്‌ഗാന്‍, ഈജിപ്‌റ്റ്‌, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഡോക്യുമെന്‍ററികള്‍ നിര്‍മിക്കുകയും ചെയ്‌തിട്ടുണ്ട്‌. വീഡിയോ ചിത്രീകരണ മികവിന്‌ അദ്ദേഹത്തിന് അമേരിക്കയിലെ പീബഡി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

For All Latest Updates

ABOUT THE AUTHOR

...view details