മാഡ്രിഡ്: കൊവിഡ് 19 ബാധിച്ച് സ്‌പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചത് 932 ആളുകള്‍. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. സ്‌പെയിനില്‍ 1,17,710 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 10,935 പേര്‍ മരിച്ചു. നേരത്തെ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയത് ഇറ്റലിയിലായിരുന്നു. മാര്‍ച്ച് 27ന് 919 പേര്‍.
സ്‌പെയിനില്‍ 24 മണിക്കൂറില്‍ 932 മരണം; ആശങ്കയോടെ ലോകം - കൊവിഡ്
കൊവിഡ് ബാധിച്ച് ഒരു ദിവസം മരിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
![സ്‌പെയിനില്‍ 24 മണിക്കൂറില്‍ 932 മരണം; ആശങ്കയോടെ ലോകം COVID-19 സ്‌പെയിനില്‍ 24 മണിക്കൂറില്‍ 932 മരണം 932 people died in 24 hours over covid 19 in Spain കൊവിഡ് Spain](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6646495-132-6646495-1585915261501.jpg)
സ്‌പെയിനില്‍ 24 മണിക്കൂറില്‍ 932 മരണം; ആശങ്കയോടെ ലോകം
അതേസമയം രോഗവ്യാപന നിരക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ ശതമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 7.9 ശതമാനം ഉണ്ടായിരുന്നത് 6.8 ശതമാനത്തിലേക്കെത്തി. മാര്‍ച്ച് 14 മുതല്‍ സ്‌പെയിനില്‍ ലോക് ഡൗണ്‍ തുടരുകയാണ്.