ഹെല്‍സിങ്കി:തണുത്തുറഞ്ഞ തടാകത്തില്‍ കോറിയിട്ട കുറുക്കന്‍റെ ചിത്രം ശ്രദ്ധേയമാവുന്നു. തെക്കൻ ഫിൻലൻഡിലെ പിറ്റ്കജാർവി തടാകത്തിലാണ് ആർക്കിടെക്റ്റ് ഡിസൈനറായ പാസി വിഡ്ഗ്രെന്‍ തന്‍റെ കരവിരുത് തെളിയിച്ചത്.
തണുത്തുറഞ്ഞ തടാകത്തില്‍ കൂറ്റന്‍ കുറുക്കന്‍റെ ചിത്രം-വീഡിയോ മഞ്ഞു കോരിക ഉപയോഗിച്ച് 90 മീറ്റർ (295.3 അടി) വലിപ്പത്തിലാണ് കുറുക്കന്‍റെ ചിത്രം പാസി കോറിയിട്ടത്. കൂടുതൽ മഞ്ഞ് വീഴുമ്പോഴോ, മഞ്ഞ് ഉരുകുമ്പോഴോ ഇല്ലാതാകുന്ന തന്‍റെ സൃഷ്‌ടികള്‍ക്ക് അല്‍പ്പായുസാണെന്ന വ്യക്തമായ ധാരണ പാസിക്കുണ്ട്.
എന്നാല്‍ ആളുകളെ പ്രകൃതിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും, സന്തോഷിപ്പിക്കുവാനും ചിത്രത്തിന് ആവുമെന്ന ചിന്തയാണ് വ്യത്യസ്‌തമായ ക്യാന്‍വാസ് ഉപയോഗത്തിന് ഈ കലാകാരനെ പ്രേരിപ്പിച്ചത്.
also read: ഭിന്നശേഷിക്കാരനായ വിദ്യാർഥിയുടെ ആഗ്രഹത്തിന് കയ്യൊപ്പിട്ട് മന്ത്രിയുടെ സമ്മാനം വീട്ടിലെത്തി
2016 മുതല്‍ തുടര്‍ച്ചയായ ആറാമത്തെ ശൈത്യകാലത്താണ് പാസി തടാകത്തെ ക്യാന്‍വാസാക്കുന്നത്. മുൻ വർഷങ്ങളിൽ, കരടിയെയും മൂങ്ങയെയുമൊക്കെയാണ് ഈ കലാകാരന്‍ കോറിയിട്ടത്.