ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്‍റിൽ എം-20 മോട്ടോർവേയിൽ ബുധനാഴ്‌ച പൊലീസ് തടഞ്ഞ ലോറിയിൽ നിന്ന് ഒമ്പത് കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു . ഇന്നലെ ഉച്ചകഴിഞ്ഞ് 3: 40 ഓടെയാണ് സംഭവം. ഒമ്പത് പേരെ സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് ഹോം ഓഫീസ് ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൈമാറുന്നതിന് മുമ്പ് മുൻകരുതലായി പരിശോധന നടത്തിയിട്ടുണ്ടെന്ന് കെന്‍റ് പൊലീസ് വക്താവ് പറഞ്ഞു.
കെന്‍റില്‍ കണ്ടെയ്‌നർ ലോറിയിൽ നിന്ന് ഒമ്പത് കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി - international uk news
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
കെന്‍റിലെ കണ്ടെയ്‌നർ ലോറിയിൽ നിന്ന് 9 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി
കുടിയേറ്റക്കാരടക്കം 39 പേരുടെ മൃതദേഹങ്ങൾ ഒരു റഫ്രിജറേറ്റർ ട്രക്കിൽ നിന്ന് കണ്ടെത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. ഈ സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.