ടോക്കിയോ: ജപ്പാനിലെ കിഴക്കന്‍ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല.മിയാഗി പ്രിഫെക്‌ചര്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ പസഫിക് കടല്‍ത്തീരത്ത് നിന്നും 41.7 അടി താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. സുനാമി സാധ്യതയില്ലെന്ന് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
ജപ്പാനില്‍ ഭൂചലനം;ആളപായമില്ല - quake strikes off Japan coast
സുനാമി സാധ്യതയില്ലെന്ന് ജിയോളജിക്കല്‍ സര്‍വെ

ജപ്പാനില്‍ 6.4 തീവ്രത രേഖപ്പെടുത്തി ഭൂചലനം
2011ല്‍ ഈ പ്രദേശത്ത് റിക്ടര്‍ സ്കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. 16,000 പേരാണ് അന്ന് മരിച്ചത്.