കേരളം

kerala

ETV Bharat / international

പാരീസില്‍ നാല് പൊലീസുകാരെ കുത്തിക്കൊന്നു - സംഭവം നടന്നത് കേന്ദ്ര പൊലീസ് ആസ്ഥാനത്ത്

പൊലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊന്ന പ്രതിക്ക് നേരെ ഉടന്‍ തന്നെ പൊലീസ് വെടിയുതിർക്കുകയായിരുന്നു

പാരിസിലെ പൊലീസ് ആസ്ഥാനത്താണ് സംഭവം

By

Published : Oct 3, 2019, 9:04 PM IST

പാരീസ്: പാരീസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. നോത്രെ ദാം കത്തീഡ്രലിന് സമീപമുള്ള കേന്ദ്ര പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പ്രതിക്ക് നേരെ ഉടന്‍ തന്നെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പൊലീസ് സേനയില്‍ ഇരുപത് വർഷമായി ജോലിചെയ്യുന്നയാളാണ് പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് എന്നാണ് സൂചന.

അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു

സംഭവത്തിന് ശേഷം പൊലീസ് സ്ഥലം സീല്‍ ചെയ്തു. കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും സേനയ്ക്കുള്ളില്‍ നടക്കുന്ന ആത്മഹത്യകള്‍ക്കുമെതിരെ ഫ്രഞ്ച് പൊലീസ് സമരം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്.

ABOUT THE AUTHOR

...view details