കീവ് :റഷ്യയുടെ അധിനിവേശത്തില്‍ ഇതുവരെ 352 യുക്രൈന്‍കാര്‍ കൊല്ലപ്പെട്ടെന്ന് ആഭ്യന്തരമന്ത്രാലയം. ജീവഹാനി സംഭവിച്ചവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. 116 കുട്ടികള്‍ ഉള്‍പ്പടെ 1,684 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.എത്ര സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കണക്ക് യുക്രൈന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ; ഇതുവരെ 352 പേര്‍ക്ക് ജീവഹാനിയെന്ന് യുക്രൈന്‍ - യുക്രൈന്‍ റഷ്യ യുദ്ധം
തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന കണക്ക് റഷ്യയും യുക്രൈനും പുറത്തുവിട്ടിട്ടില്ല

കുട്ടികള്‍ ഉള്‍പ്പെടെ 352 സാധരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സര്‍ക്കാര്‍
യുക്രൈനിലെ സൈനിക കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് നേരെയും റഷ്യ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്. തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കാര്യം റഷ്യ സമ്മതിക്കുന്നുണ്ടെങ്കിലും കണക്ക് പുറത്തുവിട്ടിട്ടില്ല.