നൈസ്: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരായ 30 പാകിസ്ഥാൻ സ്വദേശികളെ പിടികൂടി. തെക്കൻ ഫ്രാൻസിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കുടിയേറ്റക്കാർ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന പാക്കിസ്ഥാനി ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച പാകിസ്ഥാനികള്‍ ഫ്രാന്‍സില്‍ പിടിയില്‍ - malayalam varthakal
മൂന്ന് കൗമാരക്കാരടക്കം 31 പേരെയും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ അനുസരിച്ച് ഇറ്റാലിയൻ അധികൃതർക്ക് കൈമാറി
ലോറിയിൽ ഒളിച്ച് കടക്കുകയായിരുന്ന 30 പാകിസ്താൻ കുടിയേറ്റക്കാരെ കണ്ടെത്തി
ഇറ്റാലിയുടെ അതിർത്തിക്ക് സമീപം മോട്ടോർവേയിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് 31 പാകിസ്ഥാൻ കുടിയേറ്റക്കാരെ കണ്ടെത്തിയതെന്ന് ഫ്രാൻസ് അധികൃതർ അറിയിച്ചു. മൂന്ന് കൗമാരക്കാരടക്കം 31 പേരെയും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ അനുസരിച്ച് ഇറ്റാലിയൻ അധികൃതർക്ക് കൈമാറി.
വിയറ്റ്നാമീസ് പൗരന്മാരാണെന്ന് കരുതുന്ന 39 പേരെ കഴിഞ്ഞ മാസം ബ്രിട്ടനിലെ റഫ്രിജറേറ്റഡ് ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയാലാണ് ഇവരെ കണ്ടെത്തിയത്.