റോം: വടക്കൻ ഇറ്റലിയിൽ 14 പേരുടെ മരണത്തിന് കാരണമായ കേബിൾ കാർ അപകടത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേബിൾ കാർ സേവനത്തിന്‍റെ ഉടമയും കമ്പനിയുടെ ഡയറക്ടറും സേവന മേധാവിയുമാണ് അറസ്റ്റിലായത്. സ്ട്രെസ ഗ്രാമത്തെയും മൊട്ടാരോൺ പർവതത്തെയും ബന്ധിപ്പിക്കുന്ന കേബിൾ വേയിലാണ് അപകടം നടന്നത്. അന്വേഷണത്തിൽ ബ്രേക്കിൽ ക്ലാമ്പ് (ലോഹദണ്ഡ്) സ്ഥാപിച്ചതായി കണ്ടു. ഇതിൽ തട്ടിയ ശേഷം ബ്രേക്ക് നഷ്‌ടപ്പെടുകയും അപകടത്തിന് കാരണമായതായും അധികൃതർ പറഞ്ഞു. കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്തു. ഫോർക്ക് ആകൃതിയിലുള്ള ക്ലാമ്പ് എമർജൻസി ബ്രേക്കിൽ സ്ഥാപിച്ചിരുന്നു. കേബിൾ കാർ ലൈനിൽ കൂടുതൽ തടസങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഒരു താൽക്കാലിക പരിഹാരമായാണ് ആഴ്ചകൾക്ക് മുമ്പ് ക്ലാമ്പ് സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബ്രേക്കിൽ തകരാറുണ്ടായതിനെ തുടർന്ന് എമർജൻസി ബ്രേക്ക് പ്രവർത്തിക്കാനായില്ല. തുടർന്ന് കേബിൾ തകർന്ന് കേബിൾ കാർ പിന്നിലേക്ക് വീഴുകയായിരുന്നു.
ഇറ്റലിയിലെ കേബിൾ കാർ അപകടം: മൂന്ന് പേർ അറസ്റ്റിൽ - cable car crash 3 arrested in Italy
അന്വേഷണത്തിൽ ബ്രേക്കിൽ ക്ലാമ്പ് (ലോഹദണ്ഡ്) സ്ഥാപിച്ചതായി കണ്ടു. ഇതിൽ തട്ടിയ ശേഷം ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ഇറ്റലിയിലെ കേബിൾ കാർ അപകടം: മൂന്ന് പേർ അറസ്റ്റിൽ
Also Read:ഇറ്റലിയില്‍ കേബിൾ കാർ അപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു
സംഭവത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ രക്ഷപ്പെട്ട ആഞ്ചു വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് ഈ ലൈൻ അടച്ചിരുന്നു. ഏകദേശം ഒരു മാസം മുമ്പാണ് വീണ്ടും കേബിൾ വേ വീണ്ടും തുറന്നത്.