ഉക്രെയ്‌നില്‍ വ്യോമസേന വിമാനം തകര്‍ന്ന് 22 മരണം - ആഭ്യന്തരമന്ത്രി
21 സൈനിക കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നയുടനെ തീപിടിച്ചിരുന്നു

കിയെവ് (ഉക്രെയ്ൻ): ഉക്രെയ്‌നില്‍ വ്യോമസേയുടെ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 21 സൈനിക കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നയുടനെ തീപിടിച്ചിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് തീയണക്കാന്‍ സാധിച്ചത്. അപകടം ഞെട്ടലുളവാക്കുന്നതാണെന്നും വിമാനാപകടത്തിൻ്റെ കാരണം വ്യക്തമല്ലെന്നും ആഭ്യന്തരമന്ത്രി ആൻ്റണ്‍ ജെറാഷ്‌ചെങ്കോ പറഞ്ഞു. ചുഹൂവ് സൈനിക വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തിൽപെട്ടത്.