കേരളം

kerala

ETV Bharat / international

പ്ലാസ്റ്റിക് ഉളളിൽ ചെന്ന തിമിംഗലം ചത്തു - പ്ലാസ്റ്റിക്ക്

തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 22 കിലോ പ്ലാസ്റ്റിക്

പ്ളാസ്റ്റിക് ഉളളിൽ ചെന്ന തിമിംഗലം ചത്തു

By

Published : Apr 2, 2019, 3:23 PM IST

ഇറ്റലിയിലെ സാര്‍ഡീനിയന്‍ കടല്‍ തീരത്ത് തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി. എട്ടു സെന്‍റിമീറ്റര്‍ നീളമുള്ള തിമിംഗലത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ 22 കിലോ പ്ലാസ്റ്റിക്കാണ് വയറ്റില്‍ നിന്നും കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് മെഡിറ്ററേനിയൻ കടലിൽ പ്ലാസ്റ്റിക്ക് നിക്ഷേപിക്കുന്നതിനെതിരെ വൈൽഡ് ലൈഫ് ഫൗണ്ടേഷൻ രംഗത്തെത്തി. തിമിംഗലത്തിന്‍റെ വയറിൽ നിന്ന് പ്ലാസ്റ്റിക് പാത്രങ്ങൾ, ഷോപ്പിംഗ് ബാഗുകൾ, ഇലക്ട്രിക് വയറുകൾ, മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകൾ, ബ്രാൻഡും ബാർകോഡും ഇപ്പോഴും വ്യക്തമായി കാണുന്ന സോപ്പ് പൊടിയുടെ കൂടുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. പ്ലാസ്റ്റിക് സമുദ്രജീവികൾക്ക് ഏറ്റവും വലിയ ഭീഷണിഉയർത്തുകയാണെന്നുംകഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് തിമിംഗലങ്ങളാണ് പ്ലാസ്റ്റിക് ഉളളിൽ ചെന്ന് ചത്തതെന്നുംവൈൽഡ് ലൈഫ്ഫൗണ്ടേഷൻ പറയുന്നു.

ABOUT THE AUTHOR

...view details