ലണ്ടന്‍:ഇരു ദ്രുവങ്ങളിലിരുന്ന്, നേരില്‍ കാണാത്ത രണ്ട് മനുഷ്യര്‍ 18 മാസമായി പ്രണയിക്കുകയാണ്. ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിർമാതാവുമായ 77കാരന്‍ ഡേവിഡും മ്യാന്‍മാര്‍ സ്വദേശിനിയും വിദ്യാര്‍ഥിയുമായ 20കാരി ജോയുമാണ് ഈ കമിതാക്കള്‍. 18 മാസം മുമ്പ് ഡേറ്റിങ് വെബ്‌സൈറ്റായ ഒ.കെ ക്യുപിഡിലൂടെ(OkCupid)യാണ് ഇവര്‍ പരിചയപ്പെടുന്നത്.
ഇടപെട്ടത് രണ്ട് താത്‌പര്യത്തിനായി...
ഉപദേശകനും പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഒരാളെയുമാണ് 20കാരി വെബ്‌സൈറ്റിലൂടെ തെരഞ്ഞത്. എന്നാല്‍, തമാശ രൂപേണെയാണ് 77കാരന്‍ വെബ്‌സൈറ്റില്‍ ഇടപെട്ടത്. പരസ്‌പരം മെസേജുകള്‍ അയക്കാന്‍ തുടങ്ങിയതോടെ ഇരുവരും നല്ല സൗഹൃദത്തിലായി. ഇത് പിന്നീട്, പതുക്കെ പ്രണയത്തേക്ക് കടന്നു. യാത്രാനിയന്ത്രണമുള്ള, യുദ്ധമേഖലയായ മ്യാൻമറിലാണ് ജോ. ഡോവിഡിന്‍റെ വാസസ്ഥലത്തില്‍ നിന്നും 5000 മൈല്‍ അകലെയെന്ന് ചുരുക്കം.
ജോയ്‌ക്ക് വിസയും പാസ്‌പോർട്ടും ലഭിക്കുമ്പോൾ കണ്ടുമുട്ടാനും വിവാഹം കഴിക്കാനുമാണ് ഇവരുടെ പദ്ധതി. "പരമ്പരാഗത വിശ്വാസങ്ങളെയും രീതികളെയും പിന്തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താന്‍. എപ്പോഴും ഹൃദയത്തെ മാത്രം പിന്തുടരുന്നുവെന്ന് ഡേവിഡ് പറയുന്നു. യു.കെയിലെ ചെറുപ്പക്കാരായ സ്ത്രീകളുടെ പ്രൊഫൈലുകൾ മാത്രമാണ് ഡേവിഡ് നോക്കിയിരുന്നത്. ഹൃദയത്തിൽ ചെറുപ്പം സുക്ഷിച്ചിരുന്ന അദ്ദേഹത്തിന് യുവതികളോടായിരുന്നു താത്‌പര്യം.
'ലഭിക്കുന്നത് വലിയ പിന്തുണയും വാത്സല്യവും'
അങ്ങനെയിരിക്കെ ലണ്ടനിലെ വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. കുറച്ചുനാളുകള്‍ക്കൊണ്ട് തന്നെ ഇരുവരും സൗഹൃദത്തിലായി. അവസാനം, പെണ്‍കുട്ടിയ്‌ക്ക് താന്‍ ലണ്ടന്‍ സ്വദേശിനിയല്ലെന്ന് തുറന്നുപറയേണ്ടി വന്നു. ആ പെണ്‍കുട്ടിയാണ് ജോ. യു.കെയിൽ നിന്നുള്ള പുരുഷന്മാരെ ആകർഷിക്കാന്‍ വേണ്ടിയാണ് അവള്‍ വ്യാജ ലൊക്കേഷന്‍ കൊടുത്തത്. നിലവില്‍ മ്യാൻമറിൽ കോഫി ബാരിസ്റ്റയാകാൻ (കാപ്പിയില്‍ ചിത്ര പണി നടത്തുന്നത്) പരിശീലനം നേടുകയാണ് ജോ.
തന്‍റെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്ന ആരെയെങ്കിലും കണ്ടുപിടിക്കാനാണ് താന്‍ ഡേറ്റിങ് സൈറ്റില്‍ തെറ്റായ ലൊക്കേഷന്‍ കൊടുത്തതത്. മാതാപിതാക്കളോടൊപ്പമല്ല താമസം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടനുഭവിക്കുന്നു. അതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്‌തതെന്ന് 20കാരി പറയുന്നു. പരസ്‌പം എല്ലാ കാര്യങ്ങളും പങ്കുവക്കാന്‍ ഇരുവര്‍ക്കും കഴിയുന്നു. മണിക്കൂറുകളോളം ഇവര്‍ തമ്മില്‍ സംസാരിക്കുന്നു. വലിയ പിന്തുണയും വാത്സല്യവും നല്‍കുന്നതിനാലാണ് ഡേവിഡുമായി പ്രണയത്തിലായതെന്ന് ജോ പറയുന്നു.