കേരളം

kerala

ETV Bharat / international

ഫ്രാൻസിൽ വെടിവെപ്പില്‍ രണ്ട്പേർക്ക് പരിക്ക് - France mosque shooting latest news

ഫ്രാൻസിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പിൽ രണ്ട്പേർക്ക് പരിക്ക്.പ്രതി വലതുപക്ഷ അനുഭാവിയാണെന്ന് സംശയം.

ഫ്രാൻസിൽ വെടിവെയ്‌പിൽ രണ്ട്പേർക്ക് പരിക്ക്

By

Published : Oct 29, 2019, 8:35 AM IST

ഫ്രാൻസ്: ഫ്രാൻസിന്‍റെ തെക്ക്ഭാഗത്തുള്ള ബയോണിലെ മുസ്ലീം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ വെടിവെയ്പിൽ രണ്ട്പേർക്ക് പരിക്ക്.വെടിവെയ്പ് നടത്തിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്തു.പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

അറസ്റ്റിലായ ആൾ മുൻ സൈനികനാണെന്നും വലത്പക്ഷ ബന്ധമുണ്ടെന്നും 2015 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മറൈൻലെ പെന്നിന്‍റെ ദേശീയ റാലി പാർട്ടിയിൽ സ്ഥാനാർത്ഥിയായിരുന്നുവെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

ABOUT THE AUTHOR

...view details