ഒട്ടാവ: കാനഡയിലെ പ്രവിശ്യയായ നോവ സ്കോട്ടിയയില്‍ വിവിധ പ്രദേശങ്ങളില്‍ 12 മണിക്കൂർ നടന്ന വെടിവെപ്പില്‍ 13 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ പല സ്ഥലങ്ങളിലായാണ് 13 പേർ കൊല്ലപ്പെട്ടത്. ഇതില്‍ ആർസിഎംപി ഉദ്യോഗസ്ഥൻ ഉൾപ്പെടും. ഹാലിഫാക്‌സിന് 13 കിലോമീറ്റര്‍ വടക്ക് പോര്‍ട്ടാപിക്കിലാണ് വെടിവെപ്പ് ആരംഭിച്ചത്. ഗബ്രിയേല്‍ വോര്‍ട്ട്മാന്‍ (51) ആണ് വെടിവെച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കാനഡയില്‍ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു
അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇയാളില്‍ നിന്ന് ഒരു പൊലീസ് വാഹനവും കണ്ടെടുത്തിട്ടുണ്ട്
പൊലീസും തോക്കുധാരിയും തമ്മിലുണ്ടായ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടു. ഇയാള്‍ ഒരു പൊലീസ് വാഹനം തട്ടിയെടുത്ത് സഞ്ചരിച്ചിരുന്നത് എന്നും അക്രമിയെ ആർക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതിനാല്‍ മുന്‍ വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം പ്രവിശ്യയിലെ ഡാർട്ട്മൗണ്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ നോവ സ്കോട്ടിയ ആർസിഎംപി ചീഫ് സൂപ്രണ്ട് ക്രിസ് ലെതർ വെടിവെപ്പ് നടന്നതായി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പിനെത്തുടര്‍ന്ന് 900 ത്തിലധികം കോളുകളാണ് സഹായം അഭ്യര്‍ഥിച്ച് പൊലീസിന് ലഭിച്ചത്. വാതിലുകള്‍ പൂട്ടി വീടിനകത്ത് തന്നെയിരിക്കാന്‍ ഇവർക്ക് പൊലീസ് നിര്‍ദേശം നല്‍കി.