ബ്രാട്ടിസ്ലാവ: സ്ലോവാക്യയിൽ സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടറെ കുത്തിക്കൊന്നതിനെ തുടർന്ന് അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ സ്ലൊവാക്യയിലെ വ്രുത്കി നഗരത്തിലെ യുണൈറ്റഡ് സ്കൂളിലാണ് വ്യാഴാഴ്ച രാവിലെ ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
സ്ലോവാക്യയിലെ സ്‌കൂളിൽ ഒരാളെ കുത്തിക്കൊന്നു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു - deputy director
വടക്കുപടിഞ്ഞാറൻ സ്ലൊവാക്യയിലെ വ്രുത്കി നഗരത്തിലെ യുണൈറ്റഡ് സ്കൂളിലാണ് വ്യാഴാഴ്ച രാവിലെ ആക്രമണം നടന്നത്.
knife
സ്കൂളിലെ പൂർവ വിദ്യാർഥിയും സമീപവാസിയുമായ 22 വയസുകാരനായ മാർട്ടിനാണ് അക്രമിയെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ലോവാക് പ്രസിഡന്റ് സംഭവത്തിൽ അപലപിച്ചു.