എൽവിവ് : യുക്രൈന് മുകളില്‍ നാറ്റോ രാജ്യങ്ങള്‍ വ്യോമ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രാജ്യത്ത് കൂടുതല്‍ വിദേശ സൈനികര്‍ എത്തി ആക്രമണം നടത്തും. അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും ആയുധം നല്‍കുന്ന കാര്യത്തില്‍ യുക്രൈനെ പിന്തുണച്ചെങ്കിലും അവര്‍ സൈന്യത്തെ അയച്ചിട്ടില്ല.
'ആക്രമണം കടുക്കും' ; യുക്രൈന് മുകളില്‍ വ്യോമ നിയന്ത്രണാവശ്യം ആവര്‍ത്തിച്ച് സെലന്‍സ്‌കി - വ്യോമ നിയന്ത്രണം
നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രാജ്യത്ത് കൂടുതല്‍ വിദേശ സൈനികര്‍ എത്തി ആക്രമണം നടത്തുമെന്ന് സെലന്‍സ്‌കി
യുക്രൈന് മുകളില്‍ വ്യോമ നിയന്ത്രണമെന്ന ആവശ്യം ആവര്‍ത്തിച്ച് സെലന്‍സ്കി
Also Read: Live Updates | മനുഷത്വ ഇടനാഴികള്‍ തുറന്ന് റഷ്യയും യുക്രൈനും, മാരിപോളില്‍ രക്ഷാപ്രവര്‍ത്തനം
വ്യോമ നിയന്ത്രണമെന്ന ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് മൗന സമ്മതം നല്‍കുകയാണെന്ന് നേരത്തെ പ്രസ്‌താവിച്ചിട്ടുണ്ട്. അതേസമയം മൂന്നാമത് ഒരു കക്ഷി വ്യോമ നിയന്ത്രണത്തിനായി ശ്രമിച്ചാല്‍ അത് യുദ്ധത്തിനുള്ള തയ്യാറെടുപ്പായി കാണുമെന്ന് പുടിന്‍ നേരത്തേ പറഞ്ഞിരുന്നു.