ന്യൂഡല്‍ഹി:വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിര്‍ നായിക്കിന് മാലിദ്വീപിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു. സാക്കിര്‍ നായിക്കിന്‍റെ അഭ്യർഥന നിരസിച്ചതായി മാലിദ്വീപ് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് നഷീദ് അറിയിച്ചു.
സാക്കിര്‍ നായിക്കിന് മാലിദ്വീപില്‍ പ്രവേശനാനുമതി നിരസിച്ചു - വിവാദ മതപ്രഭാഷകൻ
സാക്കിര്‍ നായിക്കിന്‍റെ അഭ്യർഥന നിരസിച്ചതായി മാലിദ്വീപ് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് നഷീദ് അറിയിച്ചു
കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കീറിനെതിരെ ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മതവിഭാഗങ്ങൾക്കിടയില്‍ വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ 2016 ജൂലൈയിൽ ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന അഞ്ചാമത്തെ ഈസ്റ്റ് ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയില്‍ സാക്കിറിനെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തിരുന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു.