സനാ: യെമനിൽ സർക്കാർ അനുകൂല വിഭാഗത്തിന് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം. സൗദിയുടെ സഖ്യകക്ഷിയായ വിഭാഗത്തിന് നേരെ അബദ്ധത്തിലാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സൗദി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
അതേസമയം ആക്രമണത്തിൽ 12 ട്രൂപ്പുകളിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് യെമനീസ് മിലിട്ടറി വ്യക്തമാക്കി. വ്യാഴാഴ്‌ച ഷബ്‌വ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ എട്ടോളം ട്രൂപ്പുകളിലുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
ALSO READ:U19 Asia Cup 2021 : ഹാട്രിക്ക് കിരീടമുയർത്തി ഇന്ത്യ ; ശ്രീലങ്കക്കെതിരെ 9 വിക്കറ്റ് ജയം
യെമനിൽ 2014 മുതൽ ആഭ്യന്തര യുദ്ധങ്ങൾ നടക്കുകയാണ്. ഇറാൻ ഹൂതി വിമതരെ പിന്തുണച്ചതോടെയാണ് യെമനിൽ യുദ്ധത്തിന് തുടക്കമാകുന്നത്. 2015ലാണ് സൗദി ഉൾപ്പെടുന്ന സഖ്യത്തിന്‍റെ ഇടപെടൽ വരുന്നത്. ഇതോടെ രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങൾ ഇന്നും തുടരുകയാണ്.
യെമനിന്‍റെ മധ്യഭാഗത്തുള്ള നഗരമായ മരീബ്, ഹൊഡെയ്‌ഡ എന്നിവിടങ്ങളിൽ മാസങ്ങളായി ഹൂതി വിമതരും യെമനീസ് സർക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. സൗദി ഉൾപ്പെടുന്ന സഖ്യം സനയിലും മറ്റ് വിമത വിഭാഗമുള്ള പ്രദേശങ്ങളിലും വ്യോമാക്രമണം വർധിപ്പിച്ചിട്ടുണ്ട്.