കേരളം

kerala

ETV Bharat / international

വുഹാനിൽ ഷീജിംഗ് പിങ് സന്ദർശനം നടത്തി - Wuhan

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ പ്രസിഡന്‍റ് ഷീജിംഗ് പിങ് ആദ്യമായാണ് സന്ദർശനം നടത്തുന്നത്.

വുഹാനിൽ ഷീജിംഗ് പിങ് സന്ദർശനം നടത്തി  വുഹാൻ  wuhan  Wuhan  Xi Jinping makes first visit to coronavirus-hit Wuhan city since virus outbreak
വുഹാനിൽ ഷീജിംഗ് പിങ് സന്ദർശനം നടത്തി

By

Published : Mar 10, 2020, 11:21 AM IST

ബെയ്‌ജിങ്:ചൈനയിൽ കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ പ്രസിഡന്‍റ് ഷീജിംഗ് പിങ് സന്ദർശനം നടത്തി. ഇതാദ്യമായാണ് ഷീജിംഗ് പിങ് വുഹാൻ സന്ദർശിച്ചത്. വൈറസ് ബാധയെ തുടർന്ന് 17 പുതിയ മരണങ്ങൾ ഉണ്ടായതോടെയാണ് സന്ദർശനം. അതേസമയം രാജ്യത്ത് മരണം 3136 ആയി. വൈറസ് ബാധക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും സൈനിക ഉദ്യോഗസ്ഥർക്കും സന്നദ്ധത പ്രവർത്തകർക്കും ഷീജിംഗ് പിംഗ് നന്ദി അറിയിച്ചു.

80754 കേസുകളാണ് രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 59897 പേർ രോഗമുക്തരായി. അതേസമയം ചൈനയിൽ രോഗ ബാധിതരുടെ നിരക്ക് കുറഞ്ഞുവരികയാണ്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രത്യേക ആശുപത്രികൾ അടച്ചു. ചൈനയിലേക്കുള്ള യാത്രാവിലക്ക് പല രാജ്യങ്ങളിലും തുടരുകയാണ്. ചൈനയിൽ നിന്നുള്ളവരേയും രാജ്യത്ത് പ്രവേശിപ്പിക്കുന്നില്ല.

For All Latest Updates

ABOUT THE AUTHOR

...view details