കൊളംബോ: തീപിടിച്ച കണ്ടെയ്‌നർ കപ്പലായ എംവി എക്സ്-പ്രസ് പേളിലെ ജീവനക്കാരിൽ നിന്ന് ശ്രീലങ്കൻ പൊലീസ് മൊഴിയെടുക്കും. ക്യാപ്റ്റൻ ഉൾപ്പടെ മുഴുവൻ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. തീപിടുത്തത്തിൽ ഉണ്ടായ പാരിസ്ഥിതിക നാശത്തെക്കുറിച്ച് മറൈൻ എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ അതോറിറ്റി (എംഇപിഎ) നൽകിയ പരാതിയിന്മേലാണ് 25 ജീവനക്കാരുടെയും മൊഴിയെടുക്കുന്നത്. ഞായറാഴ്‌ചയാണ് ഇവരുടെ ക്വാറന്‍റൈൻ കാലാവധി അവസാനിച്ചത്.
എംവി എക്സ്-പ്രസ് പേൾ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും - എംവി എക്സ്-പ്രസ് പേൾ
ക്യാപ്റ്റൻ ഉൾപ്പടെ മുഴുവൻ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
Also Read:എക്സ്-പ്രസ് പേൾ അഗ്നിബാധ പൂർണമായും ശമിപ്പിച്ചു
കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ ക്യാപ്റ്റനെതിരെ നേരത്തെ കൊളംബോ ഹാർബർ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് കൊളംബോ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മെയ് 20നാണ് കൊളംബോ തീരത്ത് വച്ച് കപ്പലിൽ തീ പടർന്നത്. കപ്പലിൽ നൈട്രിക് ആസിഡ് വച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. പിന്നീട് കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അപകടത്തിലായ ചരക്ക് കപ്പലിൽ ഫിലിപ്പീൻസ്, ചൈന, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും അഗ്നിശമന സേനകളുടെ സംയുക്തമ പരിശ്രമത്തിലാണ് മെയ് 28 ഓടെ പൂർണമായും ശമിപ്പിച്ചത്.