ബെയ്‌ജിങ്: കൊവിഡിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. നഗരത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വുഹാനിലെ 83 സ്‌കൂളുകളും 38 സെക്കന്‍ററി വൊക്കേഷണൽ സ്കൂളുകളുമാണ് പ്രവർത്തനമാരംഭിച്ചത്. വുഹാനിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വൊക്കേഷണൽ വിഭാഗത്തിലുമായുള്ള 121 സ്‌കൂളുകളില്‍ ക്ലാസുകൾ ആരംഭിച്ചതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു.
ചൈനയിലെ വുഹാനിൽ സ്‌കൂളുകൾ തുറന്നു
വുഹാനിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വൊക്കേഷണൽ വിഭാഗത്തിലുമായുള്ള 121 സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു
വുഹാനിൽ സ്‌കൂളുകൾ വീണ്ടും തുറന്നു
സ്‌കൂൾ കെട്ടിടങ്ങളിൽ ശുചീകരണവും അണുനശീകരണവും നടത്തിയതായും വീണ്ടും പഠനം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികളെയും ടീച്ചർമാരെയും ജീവനക്കാരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചതായും സെൻട്രൽ ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്യുന്നു.