വുഹാനിൽ ഇനി കൊവിഡ് രോഗികളില്ലെന്ന് ആരോഗ്യ മന്ത്രാലയം - ആരോഗ്യ പ്രവർത്തകർ
ആരോഗ്യ പ്രവർത്തകരുടെയും കഠിനമായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മി ഫെങ് പറഞ്ഞു.
വുഹാനിൽ ഇനി കൊവിഡ് രോഗികളില്ലെന്ന് ആരോഗ്യ മന്ത്രാലയം
വൂഹാന്‍: കൊവിഡിന്‍റെ ഉത്ഭവ സ്ഥലമായ വുഹാനിലെ ആശുപത്രികളിൽ കൊവിഡ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെയും കഠിനമായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മി ഫെങ് പറഞ്ഞു. വെള്ളിയാഴ്‌ചയാണ് ഗുരുതരാവസ്ഥയിൽ ആയിരുന്ന കൊവിഡ് രോഗിയുടെ രോഗം മാറിയത്. ഹുബൈ പ്രവിശ്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 50 ആയി കുറഞ്ഞു. 20 ദിവസമായി പ്രവിശ്യയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.