ഹൈദരാബാദ്:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46,28,393 ആയി. ഇതിനോടകം 3,08,645ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. 1,758,039 പേർക്ക് രോഗം ഭേദമായി.
ലോകത്ത് 46 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; മരണസംഖ്യ മൂന്ന് ലക്ഷം കടന്നു
റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,598 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,62,843 ആയി.
അതേസമയം റഷ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,598 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,62,843 ആയതായി രാജ്യത്തെ കൊറോണ വൈറസ് പ്രതികരണ കേന്ദ്രം അറിയിച്ചു. 113 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,418 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,696 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ 58,226 പേര്‍ക്ക് റഷ്യയില്‍ രോഗം ഭേദമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മോസ്‌കോയില്‍ 4,748 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ മോസ്‌കോയിലെ രോഗബാധിതരുടെ എണ്ണം 135,464 ആയി. 256,847 പേരാണ് റഷ്യയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 6.4 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ രാജ്യത്തുടനീളം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.