കേരളം

kerala

ETV Bharat / international

ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണം; പ്രകോപനവുമായി പാകിസ്ഥാൻ - kashmir

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ പ്രതികരണം.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

By

Published : Sep 14, 2019, 1:59 AM IST

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കയും ചൈനയും ഇടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ പരാമര്‍ശം,

മോദി ഹിറ്റ്‌ലറുടെ നയം സ്വീകരിക്കുകയാണെന്നും ഒമ്പത് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് കശ്മീരികളെ നിയന്ത്രിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യാന്തര കോടതിയിൽ കേസ് നിലനിൽക്കില്ലെന്ന് ഇമ്രാൻ ഖാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം നേരത്തെ ഐക്യരാഷ്ട്ര സഭയും തള്ളിയിരുന്നു.

ABOUT THE AUTHOR

...view details