ഇസ്ലാമാബാദ് :ജാമിയത്ത് ഉലമ-ഇസ്ലാം-ഫസലിന്‍റെ (ജെ.യു.ഐ-എഫ്) സമ്മർദത്തെത്തുടർന്ന് രാജിവയ്ക്കില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതിപക്ഷമായ ജെ.യു.ഐ-എഫ് ഈ മാസം അവസാനം 'ആസാദി മാർച്ച്' നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ജെ.യു.ഐ-എഫ് മേധാവി ഫസ്‌ലുർ റഹ്മാന്‍റെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും ഇതിന് വിദേശ പിന്തുണയുമുണ്ടെന്നും പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
രാജിയില്ലെന്നുറപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ - രാജിയില്ലെന്നുറപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പ്രതിപക്ഷമായ ജെ.യു.ഇ-എഫ് ഈ മാസം അവസാനം 'ആസാദി മാർച്ച്' നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
![രാജിയില്ലെന്നുറപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4851623-497-4851623-1571890340396.jpg)
രാജിയില്ലെന്നുറപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ജെ.യു.ഇ-എഫ് മേധാവി ആസാദി മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ വ്യാജ തിരഞ്ഞെടുപ്പുകളിലൂടെയാണ് പ്രധാനമന്ത്രി അധികാരത്തിൽ വന്നതെന്ന് ഫസ്‌ലുർ റഹ്മാൻ ആരോപിച്ചു.
TAGGED:
'Will not resign'