ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വ്യോമപാതയടക്കം എല്ലാത്തരം ഗതാഗത മാര്‍ഗങ്ങളും അടച്ചുപൂട്ടുന്ന കാര്യം പരിഗണിക്കുകയാണെന്ന് പാക് മന്ത്രി. വിഷയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പരിഗണനയിലാണ്. അഫ്‌ഗാനിസ്ഥാനിലേക്ക് പാകിസ്ഥാനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ള ക്യാബിനറ്റ് നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ മുമ്പിലുള്ളത്. നിര്‍ദേശങ്ങളുടെ നിയമ സാധുത പരിശോധിക്കുകയാണെന്നും പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സിഎച്ച് ഫവാദ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു. 'മോദി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തിയാക്കും' എന്ന ഹാഷ്‌ടാഗോടെയാണ് ഫവാദ് ഹുസൈന്‍റെ ട്വീറ്റ്.
ഇന്ത്യയില്‍ നിന്നുള്ള പാതകള്‍ അടച്ചിടും; പാകിസ്ഥാന്‍ - സി എച്ച് ഫവാദ് ഹുസൈന്‍
വ്യോമ, റോഡ് മാര്‍ഗങ്ങള്‍ അടച്ചുപൂട്ടും. നിയമവശങ്ങള്‍ പരിഗണിക്കുകയാണെന്നും പാക് മന്ത്രി.
ഇന്ത്യയിലേക്കുള്ള പാതകള്‍ അടച്ചിടുമെന്ന് പാകിസ്ഥാന്‍
ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരിയില്‍ അടച്ചിട്ട ഇന്ത്യാ-പാക് വ്യോമപാത ജൂലൈ 16നാണ് തുറന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് പാതകള്‍ പാകിസ്ഥാന്‍ വീണ്ടും അടച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നീട് പാക് വ്യോമയാന മന്ത്രാലയം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഗതാഗത മാര്‍ഗങ്ങള്‍ അടച്ചിടുന്നത് ഇരു രാജ്യങ്ങളുടെയും വ്യാപാരമേഖലക്ക് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക.