കേരളം

kerala

ETV Bharat / international

നവംബര്‍ ഒന്‍പതും കർതാർപൂരും തമ്മില്‍ ചരിത്ര ബന്ധം

1989 നവംബർ ഒമ്പതിന് കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ മാറ്റങ്ങളും ജർമ്മനിയിലെ ആഭ്യന്തര കലഹവും കാരണം ബെര്‍ലിന്‍ മതില്‍ തകര്‍ത്തു. ഇപ്പോള്‍ അതേദിവസം കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടക്കാന്‍ പോകുന്നു.

നവംബര്‍ ഒമ്പതും കർതാർപൂരും തമ്മില്‍ ചരിത്ര ബന്ധം

By

Published : Nov 9, 2019, 10:21 AM IST

Updated : Nov 9, 2019, 10:38 AM IST

ഹൈദരാബാദ്:സിഖ് സമുദായത്തിന്‍റെ ആദ്യ ഗുരുവായ ഗുരു നാനാക് ദേവ് ജിയുടെ 550-ാം ജന്മവാർഷികം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാൻ സർക്കാരുകൾ ഇന്ന് കർതാർപൂർ ഇടനാഴി തുറന്നു നല്‍കാന്‍ പോകുകയാണ്. 73 വർഷത്തിലേറെയായി സിഖ് സമൂഹം ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്. മുഴുവൻ സിഖ് സമൂഹവും പ്രര്‍ഥനയോടെയാണ് ഈ ദിവസത്തെ നേരിടുന്നത്. ഇതോടൊപ്പം കര്‍താര്‍പൂരിനെ ജര്‍മനിയിലെ ബെർലിൻ മതിലുമായി താരതമ്യപ്പെടുത്തുന്നു.

നവംബര്‍ ഒമ്പതും കർതാർപൂരും തമ്മില്‍ ചരിത്ര ബന്ധം

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തിൽ ജർമ്മനിയെ നാല് ഭാഗങ്ങളായി വിഭജിച്ചു. യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നീ മേഖലകളെ പശ്ചിമ ബെർലിനായും സോവിയറ്റ് പ്രദേശം കിഴക്കൻ ബെർലിനായും മാറി. 1949 നും 1961 നും ഇടയിൽ 2.6 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുകയും 1961 ൽ ​​ബെർലിൻ മതിൽ നിർമ്മിക്കുകയും ചെയ്തു. തുടര്‍ന്ന് 1989 നവംബർ ഒമ്പതിന് കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ മാറ്റങ്ങളും ജർമ്മനിയിലെ ആഭ്യന്തര കലഹവും കാരണം ഈ മതിൽ തകർക്കാൻ സർക്കാര്‍ നിർബന്ധിതമായി. ഈ തീരുമാനം ലോകവ്യാപകമായി വലിയ പ്രക്ഷോപത്തിലേക്ക് നയിച്ചു.

ബെർലിൻ മതിൽ തകർന്ന് മുപ്പത് വർഷത്തിന് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കുകയാണ്. ഇന്ന് കർതാർപൂർ ഇടനാഴി തുറന്ന് നല്‍കുന്നതോടൊപ്പം പരസ്പര സാഹോദര്യത്തിന്‍റെ സന്ദേശമാണ് ഇന്ത്യയും പാകിസ്ഥാനും ഇരു രാജ്യങ്ങള്‍ക്കും നല്‍കുന്നത്. പുൽവാമ ആക്രമണം മുതൽ 370-ാം വകുപ്പ് കശ്മീരിൽ നിന്നും നീക്കം ചെയ്തത് വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹജര്യമാണ് നിലനില്‍ക്കുന്നത്. എന്നിരുനാലും കർതാർപൂർ ഇടനാഴി പ്രഖ്യാപിച്ചത് പോലെ നവംബര്‍ ഒമ്പതിന് തന്നെ തുറന്ന് നല്‍കും. പരസ്പര സാഹോദര്യത്തിന്‍റെ സന്ദേശം എത്തിക്കുന്നതിനായി 30 വർഷം മുമ്പ് ബെർലിൻ മതിൽ നവംബര്‍ ഒമ്പതിനാണ് പൊളിച്ച് മാറ്റിയത്. ഇപ്പോള്‍ അതേദിവസം കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടക്കാന്‍ പോകുന്നു.

Last Updated : Nov 9, 2019, 10:38 AM IST

ABOUT THE AUTHOR

...view details