ബെയ്‌ജിങ്:കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ലോകാരോഗ്യ സംഘടന വിദഗ്‌ധ സമിതി വുഹാനിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിച്ചു. വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വൈറസ് വ്യാപനത്തെ കുറിച്ച് പരിശോധന നടത്തുന്നതിനുമാണ് സംഘം കേന്ദ്രം സന്ദർശിച്ചത്. എല്ലാ പ്രമുഖരുമായും കൂടിക്കാഴ്‌ച നടത്താനും ചോദ്യങ്ങൾ ചോദിക്കാനും ആഗ്രഹിക്കുന്നതായി സുവോളജിസ്റ്റും ടീം അംഗവുമായ പീറ്റർ ദസ്സാക്ക് പറഞ്ഞു. ഉയർന്ന സുരക്ഷാ സൗകര്യത്തോടെയാണ് സംഘം ഗവേഷണ കേന്ദ്രം സന്ദർശിച്ചത്.
ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിച്ചു - വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വൈറസ് വ്യാപനത്തെ കുറിച്ച് പരിശോധന നടത്തുന്നതിനുമാണ് സംഘം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിച്ചത്.
ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ വുഹാൻ ഗവേഷണ കേന്ദ്രം സന്ദർശിച്ചു
രണ്ടാഴ്‌ചത്തെ ക്വാറന്‍റൈന് ശേഷം പത്ത് രാജ്യങ്ങളിൽ നിന്നുള്ള വെറ്റിനറി മെഡിസിൻ, വൈറോളജി, ഭക്ഷ്യ സുരക്ഷ, എപ്പിഡെമിയോളജി എന്നീ മേഖലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന വിദഗ്‌ധ സമിതി ചൈനയിലെ വുഹാനിലെത്തിയത്. ചൈനയിൽ ഇതുവരെ 89,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4,600 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയതു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.