ബെയ്‌ജിങ്: ലോകത്താകെ പടർന്നു പിടിച്ച കൊവിഡ് എന്ന മഹാമാരിയെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ലോകാരോഗ്യ സംഘടന വിദഗ്‌ധ സമിതി ഇന്ന് ചൈനയിലെ വുഹാൻ സന്ദർശിക്കും. കൊറോണ വൈറസിന്‍റെ ഉത്‌ഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് സന്ദർശനം.
ലോകാരോഗ്യ സംഘടന വുഹാനിൽ - wuhan
സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി തുടങ്ങിയവയും ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിക്കും.
![ലോകാരോഗ്യ സംഘടന വുഹാനിൽ WHO team visits Wuhan hospital Wuhan hospital COVID cases in CHINA ലോകാരോഗ്യ സംഘടന ബുഹാനിൽ ലോകാരോഗ്യ സംഘടന കൊവിഡ് കൊവിഡ് കൊവിഡ് ചൈന ചൈന ബുഹാൻ covid china wuhan who](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10431869-182-10431869-1611979582961.jpg)
ലോകാരോഗ്യ സംഘടന ബുഹാനിൽ
ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മാർക്കറ്റ് അതോടൊപ്പം സിൻഹുവാ ആശുപത്രി, വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വുഹാൻ സി.ഡി.സി ലാബോറട്ടറി തുടങ്ങിയവയും ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിക്കും. വിശദമായ രേഖകൾ അധികൃതരോട് ആവശ്യപ്പെട്ടതായി വിദഗ്‌ധ സമിതി അറിയിച്ചു. ചൈനയിൽ ഇതുവരെ 89,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4,600 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയതു. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്