ബെയ്‌ജിങ്: കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടന (WHO) പ്രതിനിധി സംഘം ചൈനയിലെ വുഹാനിലുള്ള ഒരു മാർക്കറ്റ് സന്ദർശിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ഇക്കോ ഹെൽത്ത് അലയൻസ് ഗ്രൂപ്പിന്‍റെ പ്രസിഡന്‍റും പ്രതിനിധി സംഘത്തിലെ അംഗവുമായ പീറ്റർ ദാസാക്കാണ് സന്ദര്‍ശന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്തംഭിച്ച മാര്‍ക്കറ്റുകള്‍ ഇപ്പോഴും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. മാര്‍ക്കറ്റിലെ കച്ചവടം ഉപജീവനമാക്കിയവര്‍ വൻ ദുരിതത്തിലാണെന്നും ദസാക് ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ വുഹാൻ സന്ദര്‍ശിച്ചു - കൊവിഡ് വാര്‍ത്തകള്‍
ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി സംസാരിക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ലോകാരോഗ്യ സംഘടനാ പ്രതിനിധികളുമായി സംസാരിക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ചൈനയ്‌ക്ക് വീഴ്ച പറ്റിയെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ലോകത്ത് കൊവിഡ് വ്യാപനം ഉണ്ടായതിന് കാരണം ചൈന മാത്രമാണെന്ന് പോലും മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തുറന്നടിച്ചിരുന്നു. 102,757,569 പേര്‍ക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 2,223,969 പേര്‍ മരിച്ചിരുന്നു.