ഹനോയി: വിയറ്റ്നാമിൽ ഒരു കൊവിഡ് -19 കേസ് കൂടി ഞായറാഴ്ച രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 383 ആയി ഉയർന്നുവെന്ന് കൊവിഡ് -19 പ്രിവൻഷൻ ആന്‍റ് കൺട്രോൾ നാഷണൽ സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. 40കാരനായ മ്യാൻമർ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിയറ്റ്നാമില്‍ ഒരു കൊവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു - count rises to 383
ഇതോടെ വിയറ്റ്‌നാമിലെ ആകെ രോഗികളുടെ എണ്ണം 383 ആയി ഉയർന്നു

വിയറ്റ്നാം
ജൂൺ 16ന് ജപ്പാനിൽ നിന്നെത്തിയ ഇദ്ദേഹം ജൂൺ 23ന് വടക്കുകിഴക്കൻ പ്രവിശ്യയായ ക്വാങ്-9ലെ ഹോൺ ഗായ് തുറമുഖത്ത് പ്രവേശിച്ചു. ഇയാളുടെ ആദ്യ സാമ്പിൾ പരിശോധന നെഗറ്റീവ് ആയിരുന്നു, എന്നാൽ എട്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സാമ്പിൾ പോസിറ്റീവ് ആയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച രോഗികളിൽ, 243 പേർ വിദേശത്ത് നിന്നുള്ളവരാണ്. 94 ദിവസങ്ങൾക്ക് ശേഷമാണ് ജൂലൈ 19ന്, വിയറ്റ്നാമിൽ കൊവിഡ് റിപ്പോർട്ട് ചെയ്ചത്