പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പുഖ്തുൻഖ്‌വ പ്രവിശ്യയിൽ പ്രകോപിതരായ ജനക്കൂട്ടം ആക്രമിച്ച് നശിപ്പിച്ച ഹിന്ദു സന്യാസിയുടെ ദേവാലയം പുനർനിർമിക്കാൻ തീരുമാനം. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഖൈബർ പുഖ്തുൻഖ്വ സർക്കാർ ഹിന്ദു ക്ഷേത്രത്തിന്‍റെ പുനർനിർമാണവും പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്‍റെ പുനർനിർമാണം ഉറപ്പാക്കാൻ മുഖ്യമന്ത്രി മഹമൂദ് ഖാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാകിസ്ഥാനിൽ പ്രതിഷേധക്കാർ തകർത്ത ഹിന്ദുക്ഷേത്രം പുനർനിർമിക്കും - പ്രതിഷേധക്കാർ തകർത്ത ഹിന്ദുക്ഷേത്രം പുനർനിർമിക്കും
പ്രതിഷേധക്കാർ ബുധനാഴ്ച ശ്രീ പരമഹാൻസ്ജി മഹാരാജിന്‍റെ സമാധി ആക്രമിക്കുകയും തീകൊളുത്തുകയുമായിരുന്നു.
പ്രതിഷേധക്കാർ ബുധനാഴ്ച ശ്രീ പരമഹാൻസ്ജി മഹാരാജിന്‍റെ സമാധി ആക്രമിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുസ്ലീം പുരോഹിതന്മാരടക്കം 45 പേരെ പോലീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഇവരിൽ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെ.യു.ഐ-എഫ്) പ്രാദേശിക നേതാവ് റഹ്മാൻ സലാം ഖട്ടക്കും ഉൾപ്പെടുന്നു. ക്ഷേത്രം ആക്രമിക്കാനുള്ള പദ്ധതി പ്രാദേശിക പുരോഹിതന്മാരായ മൗലാന മുഹമ്മദ് ഷെരീഫും മൗലാന ഫൈസുള്ളയും ചേർന്നാണ് തീരുമാനിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്.