ഇസ്ലമാബാദ്: ഭീകരവാദത്തെ തടയുന്നതിൽ പരാജയമാണെന്ന യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കിയെന്ന് പാകിസ്ഥാൻ. ലഷ്‌ക്കറെ, ജയ്‌ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്‍റ് ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്‍ പൂര്‍ണ പരാജയമാണെന്നാണ് യുഎസ് റിപ്പോര്‍ട്ട്. എന്നാൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഈ റിപ്പോർട്ട് അന്ത്യന്തം നാണക്കേടും, നിരാശയുമാണ് ഉണ്ടാക്കുന്നതെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടു.
ഭീകരവാദം: യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കിയെന്ന് പാകിസ്ഥാൻ
2018-ൽ രാജ്യങ്ങളിൽ നടന്ന ഭീകരവാദങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ടിലാണ് വിമര്‍ശനം.
അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികളെയും പാക് മണ്ണില്‍ വളരുന്ന ഹഖാനി നെറ്റ് വര്‍ക്കിനെയും നിയന്ത്രിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. 2018-ൽ രാജ്യങ്ങളിൽ നടന്ന ഭീകരവാദങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ടിലാണ് വിമര്‍ശനം. തീവ്രവാദികളുടെ വളര്‍ച്ചക്കുള്ള ഫണ്ട് ശേഖരണവും രാഷ്ട്രീയ ഇടപെടലുകളില്‍ ഭീകരസംഘടനകളുടെ സാന്നിധ്യം എന്നിവയെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ദേശീയ കർമപദ്ധതി പ്രകാരം ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെ പാകിസ്ഥാൻ വിദേശകാര്യ കാര്യ മന്ത്രാലയം പറഞ്ഞു.
ഭീകരതക്കെതിരായ അന്താരാഷ്ട്ര പോരാട്ടത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പാകിസ്ഥാൻ നൽകിയ മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും റിപ്പോർട്ട് പൂർണമായും അവഗണിക്കുന്നതായും പാകിസ്ഥാന്‍ ആരോപിച്ചു.