കേരളം

kerala

ETV Bharat / international

ഇന്ത്യ-യുഎസ്‌ വാണിജ്യ കരാര്‍; യുഎസ് പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കും - ഇന്ത്യ-യുഎസ്‌ വാണിജ്യ കരാര്‍

ഇന്ത്യ-യുഎസ്‌ വാണിജ്യ കരാറിന്‍റെ ഭാഗമായി യുഎസ്‌ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കും

യുഎസ്‌ പ്രതിനിധികൾ അടുത്തയാഴ്‌ച ഇന്ത്യയിലെത്തും

By

Published : Nov 15, 2019, 8:17 AM IST

വാഷിംഗ്‌ടൺ: ഇന്ത്യ-യുഎസ്‌ വാണിജ്യ കരാറിന്‍റെ ഭാഗമായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. അടുത്തയാഴ്‌ചയാണ് അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അമേരിക്കന്‍ പ്രതിനിധിയായ റോബര്‍ട്ട്‌ ലെത്ഹെസറുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ നവംബര്‍ പതിനാലിന് ഗോയല്‍ ന്യൂയോര്‍ക്കിലെ വ്യവസായ പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചക്ക് ശേഷം വാണിജ്യ കരാറുമായി ബന്ധപ്പെട്ട് ഇരുവരും ഫോൺ സംഭാഷണം നടത്തുകയും ചെയ്‌തു. യുഎസ് പ്രസിഡന്‍റ്‌ ഡോണാൾഡ് ട്രംപ്‌ വ്യവയായ ആനുകൂല്യങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്ന് ജൂണില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ ബന്ധത്തില്‍ സംഘര്‍ഷങ്ങൾ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 28 യുഎസ് ഉത്‌പന്നങ്ങൾക്ക് ഇന്ത്യ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details