സിയോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിഎന്‍എന്നാണ് വാര്‍ത്ത പുറത്ത് വിട്ടത്. ശാസ്ത്രക്രിയ ചെയ്‌തതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്ത് ശസ്ത്രക്രിയയാണ് നടന്നത് എന്ന് വ്യക്തമല്ല.
കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് യുഎസ് റിപ്പോര്‍ട്ട് - കിം ജോങ് ഉ്നന്നിന്‍റെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ഏപ്രില്‍ 11 നാണ് അദ്ദേഹം മാധ്യമങ്ങളെ അവസാനമായി കാണുന്നത്.
കിം ജോങ് ഉ്നന്നിന്‍റെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ഏപ്രില്‍ 11 നാണ് കിം ജോങ് ഉന്‍ അവസാനമായി മാധ്യമങ്ങളെ കാണുന്നത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങിന്‍റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15 ന് നടന്ന ആഘോഷങ്ങളിലും കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്‍റെ 108-മത് ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.