ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനികന് കൊവിഡ്-19 സ്ഥിരീകരിച്ചു - കൊവിഡ്-19 സ്ഥിരീകരിച്ചു
കൊവിഡ്-19 ന്‍റെ പ്രഭവകേന്ദ്രമായ ഡേഗു എന്ന സ്ഥലത്തുനിന്നും 30 കിലേമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന കരോൾ ക്യാമ്പിലാണ് സൈനികനുള്ളത്. അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു
ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനികന് കൊവിഡ്-19 സ്ഥിരീകരിച്ചു
സോള്‍:ദക്ഷിണ കൊറിയയിൽ ജോലിചെയ്യുന്ന അമേരിക്കൻ സൈനികന് കൊവിഡ്-19 (കൊറോണ വൈറസ്) ബാധിച്ചതായി സൈനിക മേധാവി അറിയിച്ചു. ഇത് ആദ്യമായാണ് ഒരു അമേരിക്കൻ സൈനികന് കൊറോണ സ്ഥിരീകരിക്കുന്നത്. കൊവിഡ്-19 ന്‍റെ പ്രഭവകേന്ദ്രമായ ഡേഗു എന്ന സ്ഥലത്തുനിന്നും 30 കിലേമീറ്റർ വടക്കു സ്ഥിതി ചെയ്യുന്ന കരോൾ ക്യാമ്പിലാണ് സൈനികനുള്ളത്. അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു