ബാഗ്‌ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റ് ആക്രമണം നടന്നതായി യുഎസ് എംബസി സ്ഥിരീകരിച്ചു. എംബസി പരിസരത്ത് ചെറിയ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു. അന്താരാഷ്‌ട്ര ഒഫീസുകൾ പ്രവർത്തിക്കുന്ന ബഗ്‌ദാദിലെ ഗ്രീൻ സോണിൽ മൂന്ന് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി ഇറാഖ് ടെലിവിഷൻ ചാനലായ അൽസുമരിയ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം - ഇറാഖിലെ യുഎസ് എംബസി
റോക്കറ്റ് ആക്രമണം നടന്നതായി യുഎസ് എംബസി സ്ഥിരീകരിച്ചു.
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും ഉത്തരവാദികളെ കണ്ടെത്തുന്നതിനും നടപടിയെടുക്കണമെന്ന് യുഎസ് ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ഇറാഖിൽ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണം തുടരുകയാണെങ്കിൽ എംബസി അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് മുന്നറിയിപ്പ് നൽകിയതായി വാൾ സ്‌ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്‌തിരുന്നു.