വാഷിങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്തതില്‍ ജമാത്ത് ഉദ് ദുവ നേതാവ് ഹാഫിസ് സെയ്‌ദിന് പങ്കുണ്ടെന്ന് യു.എസ്. ആറ് അമേരിക്കകാര്‍ ഉള്‍പ്പെടെ 116 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ഹാഫിസ് സെയ്‌ദിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കോടതി ശിക്ഷിച്ചിരുന്നു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ഭീകരപ്രവർത്തനങ്ങൾ നടത്തുകയോ ധനസമാഹരണം നടത്തുകയോ തീവ്രവാദത്തിന് വേണ്ടി വാദിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ ഉചിതമായ നിയമനടപടി തുടരാൻ പാകിസ്ഥാനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ ഹാഫിസ് സെയ്‌ദിന് പങ്കെന്ന് യുഎസ്
ഹാഫിസ് സെയ്‌ദിന് എതിരായുള്ള ശിക്ഷ തീവ്രവാദത്തിനെതിരെ ലോക രാജ്യങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുര്‍ച്ചയാണെന്ന് തെക്കന്‍ ഏഷ്യയുടെ ചുമതലയുള്ള യു.എസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് വെൽസ് ട്വീറ്റ് ചെയ്തു
ഹാഫിസ് സെയ്‌ദിന് എതിരായുള്ള ശിക്ഷ തീവ്രവാദത്തിനെതിരെ ലോക രാജ്യങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുര്‍ച്ചയാണെന്ന് തെക്കന്‍ ഏഷ്യയുടെ ചുമതലയുള്ള യു.എസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് വെൽസ് ട്വീറ്റ് ചെയ്തു. പാകിസ്ഥാന്‍റെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീവ്രവാദികളെ സ്വന്തം മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലാഹോറിലെ ഭീകര വിരുദ്ധ കോടതി കഴിഞ്ഞ ദിവസമാണ് ഹാഫിസ് സെയ്‌ദിനെ അഞ്ചര വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. രണ്ട് കേസുകളിലാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിയിലിലുണ്ട്. തീവ്രവാദത്തിനായി ധനസഹായം നല്‍കിയെന്നാണ് കേസ്.