കേരളം

kerala

ETV Bharat / international

നേപ്പാളിൽ ഒരാൾക്ക് കൂടി കൊവിഡ്; ആകെ കേസുകൾ 31 - mosque refugee

കിഴക്കൻ നേപ്പാളിലെ ഉദയ്‌പൂർ ജില്ലയിലെ ഒരു പള്ളിയിൽ അഭയം തേടിയ 65കാരനാണ് വൈറസ് ബാധിതനെന്ന് കണ്ടെത്തിയത്. ഈ പള്ളിയിൽ താമസിച്ച 11 ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചിരുന്നു.

നേപ്പാളിൽ കൊറോണ  കൊവിഡ് 19  ഉദയ്‌പൂർ  corona nepal  covid 19  mosque refugee  udhaypur
കൊവിഡ്

By

Published : Apr 19, 2020, 8:06 AM IST

കാഠ്‌മണ്ഡു: നേപ്പാളിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിഴക്കൻ നേപ്പാളിലെ ഉദയ്‌പൂർ ജില്ലയിലെ ഒരു പള്ളിയിൽ അഭയം തേടിയ 65കാരനാണ് വൈറസ് ബാധിതനെന്ന് കണ്ടെത്തിയത്. ഈ പള്ളിയിൽ താമസിച്ച 11 ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ സംഘത്തിൽ ഉൾപ്പെട്ടയാൾക്കാണ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്. ബിരത്‌നഗർ സ്വദേശിയായ ഇയാൾക്ക് കൂടി കൊവിഡുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 31 ആയി ഉയർന്നു. അതേ സമയം, 65 വയസുകാരിയായ ചികിത്സയിലുണ്ടായിരുന്ന ഒരു സ്‌ത്രീയുടെ മൂന്നും നാലും പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവര ഡിസ്‌ചാർജ് ചെയ്‌തുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ നേപ്പാളിൽ ചികിത്സയിൽ കഴിയുന്നത് 28 പേരാണ്. മൂന്ന് പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details