കേരളം

kerala

ETV Bharat / international

കരിമ്പട്ടികയിൽ ഉൾപെടുത്തുമെന്ന് ഭയം; ഹാഫിസ് സയിദിനെതിരെ പാകിസ്ഥാൻ കേസെടുത്തു - മുംബൈ ഭീകരാക്രമണം

ലാഹോര്‍, ഗുജ്രന്‍ വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങളിൽ തീവ്രവാദ ധനസഹായത്തിനായി പ്രവർത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഹാഫിസ് സയിദ്

By

Published : Jul 4, 2019, 8:33 AM IST

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്‌കര്‍ ഇ തോയ്ബ നേതാവുമായ ഹാഫിസ് സയിദിനെതിരെ പാകിസ്ഥാൻ ഭീകര വിരുദ്ധ വിഭാഗം കേസെടുത്തു. ഹാഫിസ് സയിദിന്‍റെ അടുത്ത ബന്ധുവായ അബ്‌ദുല്‍ റഹ്മാന്‍ മക്കി, മറ്റ് ഭീകര നേതാക്കളായ അമീര്‍ ഹംസ, മൊഹമ്മദ് യാഹ്യ അസീസ് ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ്. കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്തത്. ലാഹോര്‍, ഗുജ്രന്‍ വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങളിൽ തീവ്രവാദ ധനസഹായത്തിനായി പ്രവർത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ABOUT THE AUTHOR

...view details