വാഷിങ്ടണ്‍: പൗരത്വഭേദഗതി ബില്‍ ഇന്ത്യ പാസാക്കിയതില്‍ പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ. വിവേചനം കാണിക്കുന്ന നിയമങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ആഭ്യന്തര നിയമ നിര്‍മാണത്തില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി ബില്ലില്‍ പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ
മതപരമായ വിവചേനം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു
പൗരത്വഭേദഗതി ബില്‍: പ്രതികരിക്കാതെ ഐക്യരാഷ്ട്രസഭ
മതപരമായ വിവചേനം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നത്. നിയമസഭ ചേര്‍ന്ന് എടുത്ത തീരുമാനമാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്‌ചയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. എണ്‍പതിന് എതിരെ 311 വോട്ടുകളുടെ പിന്‍ബലത്തോടെയാണ് ബില്‍ പാസായതെന്നും യു.എന്നിന്‍റെ അവലോകന യോഗത്തില്‍ പറഞ്ഞു. ഇന്ന് രാജ്യസഭയില്‍ ബില്‍ പാസാകുന്നതിന് 123 വോട്ടുകള്‍ ലഭിക്കണം.