ലണ്ടൻ : 24 മണിക്കൂറിനിടെ 20,479 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ബ്രിട്ടൻ. പുതിയ കേസോടു കൂടി രാജ്യത്താകമാനം സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4,775,301 ആയി. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിനം 20,000 ത്തിലധികം കൊവിഡ് രോഗികളുണ്ടാകുന്നത്.
ബ്രിട്ടനില്‍ 20,479 പേര്‍ക്ക് കൂടി കൊവിഡ് ; 23 മരണം
ജനുവരി 30 ന് ശേഷം തിങ്കളാഴ്‌ചയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടനില്‍ 20,479 പേര്‍ക്കു കൂടി കൊവിഡ്; 23 മരണം
ALSO READ:'സ്ത്രീ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന'; ദിശ ആപ്പ് കൂടുതല്‍ പേരിലേക്കെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി
22,868 കേസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി 30 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 23 മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 128,126 ആയി. കൊവിഡിനെ തുടര്‍ന്ന് 375,000-ത്തിലധികം വിദ്യാർഥികളില്‍ 20-ൽ ഒരാൾ, സ്കൂളിൽ എത്തിയിരുന്നില്ല.