ടെഹ്റൈന്‍: ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ടെഹ്‌റാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ചായിരുന്നു ബ്രിട്ടീഷ് അംബാസഡറായ റോബര്‍ട്ട് മക്കെയ്‌റിനെ അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; പ്രതിഷേധം ശക്തം - അമീര്‍ അക്ബര്‍
ഇറാന്‍ സര്‍ക്കാരിന്‍റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതത് വിദേശനയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
![ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; പ്രതിഷേധം ശക്തം UK envoy UK ambassador arrested Iran government anti-regime protests in Tehran ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്തു പ്രതിഷേധം ശക്തം അമീര്‍ അക്ബര്‍ ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ടെഹ്‌റാനില്‍ പൊലീസ് അറസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5680963-544-5680963-1578794751352.jpg)
ഇദ്ദേഹത്തെ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. അതേസമയം മക്കെയ്‌റിനെ വീണ്ടും വിളിച്ച് വരുത്തുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം മോശമായ ചില പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഇത് കണ്ടെത്തിയതിനെ തുടരന്‍ന്നാണ് അറസ്റ്റെന്ന് ഇറാൻ വിശദീകരിച്ചു. ഇറാന്‍ സര്‍ക്കാരിന്‍റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതത് വിദേശനയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് ഇറാന്‍ സൈന്യത്തിന്‍റെ മിസൈല്‍ പതിച്ചാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 176 പേരാണ് വിമാനം തകര്‍ന്നുവീണ് കഴിഞ്ഞദിവസം മരിച്ചത്. .