ദുബായ്: മധ്യപൂര്‍വേഷ്യയില്‍ ചരിത്ര നീക്കവുമായി യുഎഇ. വര്‍ഷങ്ങള്‍ നീണ്ട വൈര്യം അവസാനിപ്പിച്ച് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണയാക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അബുദാബി കിരീടാവകാശിയും യുഎഐ സര്‍വ സൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അല്‍ നെഹ്യാൻ എന്നിവരാണ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ വിഷയം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുത്തിരിക്കുന്നത്. ചരിത്ര തീരുമാനത്തോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാജ്യമായി മാറുകയാണ് യുഎഇ. ദിവസങ്ങള്‍ക്കുള്ളില്‍ വൈറ്റ് ഹൗസില്‍ വച്ച് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് ട്രംപ് സംഭവത്തെ വിശേഷിപ്പിച്ചത്.
കൈകോര്‍ത്ത് യുഎഇയും ഇസ്രായേലും; ചരിത്രനിമിഷമെന്ന് ട്രംപ്
ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാജ്യമായി മാറുകയാണ് യുഎഇ. ആഴ്‌ചകള്‍ക്കകം വൈറ്റ് ഹൗസില്‍ വച്ച് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിടുമെന്ന് ചര്‍ച്ചകള്‍ മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
കൈകോര്‍ത്ത് യുഎഇയും ഇസ്രായേലും; ചരിത്രനിമിഷമെന്ന് ട്രംപ്
യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനായി ധാരണയിലെത്തിയതായി യുഎഇ കിരീടാവകാശി ട്വീറ്റ് ചെയ്‌തു. പലസ്തീൻ പ്രദേശങ്ങൾ കയ്യടക്കുന്നത് അവസാനിപ്പിക്കുമെന്ന് ഇസ്രയേലും അറിയിച്ചു. മേഖലയിലെ രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഊർജം, ടൂറിസം, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടും.