കേരളം

kerala

ETV Bharat / international

കൊവിഡ്‌ 19; യുഎഇ അച്ചടി പ്രസിദ്ധീകരണങ്ങളുടെ വിതരണം നിര്‍ത്തുന്നു

അച്ചടിച്ച പ്രസിദ്ധീകരണങ്ങളുമായുള്ള സമ്പർക്കം വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിനാലാണ്‌ നിരോധനം.

UAE government  Coronavirus  UAE coronavirus cases  UAE health department  കൊവിഡ്‌ 19 അച്ചടി പ്രസിദ്ധീകരണങ്ങളുടെ വിതരണം യുഎഇ നിര്‍ത്തുന്നു
കൊവിഡ്‌ 19 അച്ചടി പ്രസിദ്ധീകരണങ്ങളുടെ വിതരണം യുഎഇ നിര്‍ത്തുന്നു

By

Published : Mar 22, 2020, 11:53 AM IST

അബുദാബി: കൊവിഡ്‌ 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ച് 24 മുതൽ എല്ലാ പത്രങ്ങളും മാസികകളും വിപണന സാമഗ്രികളും വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്താൻ യുഎഇ ദേശീയ മാധ്യമ സമിതി തീരുമാനിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അറിയിച്ചു. പ്രസിദ്ധീകരണങ്ങളുടെ പതിവ് വരിക്കാരെയും ഷോപ്പിംഗ് സെന്‍ററുകളിലെ വലിയ ഔട്ട്‌ലെറ്റുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റെസിഡൻഷ്യൽ കോംപ്ലക്‌സുകള്‍, റെസ്റ്റോറന്‍റുകള്‍, ഹോട്ടലുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയുടെ പരസ്യങ്ങൾ ഉൾപ്പെടെയുള്ള അച്ചടിച്ച വസ്തുക്കളുടെ വിതരണം നിർത്തലാക്കി. ആരോഗ്യ വകുപ്പിന്‍റെ പൊതു ബോധവത്‌കരണ പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ബാധകമല്ല. അച്ചടിച്ച പ്രസിദ്ധീകരണങ്ങളുമായുള്ള സമ്പർക്കം വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിനാലാണ്‌ നിരോധനം.

നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചറുള്ള രാജ്യത്തെ ദിനപത്രങ്ങൾ വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലും കൊവിഡിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മീഡിയ കൗൺസിൽ പറഞ്ഞു.

ABOUT THE AUTHOR

...view details