വാംകോ ചുഴലിക്കാറ്റ്; ഫിലിപ്പീന്‍സില്‍ മരണസംഖ്യ 53 ആയി - മനില
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേരെ കാണാതായിട്ടുണ്ട്
![വാംകോ ചുഴലിക്കാറ്റ്; ഫിലിപ്പീന്‍സില്‍ മരണസംഖ്യ 53 ആയി Typhoon Vamco Typhoon Vamco in Philippines Typhoon Vamco batters Philippines flash floods in Philippines landslides in Philippines Philippine National Police Torrential rains in Philippines വാംകോ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ മരണ സംഖ്യ 53 ആയി മനില വാംകോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9543243-461-9543243-1605343946317.jpg)
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച വാംകോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 53 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേരെ കാണാതായതായി ഫിലിപ്പീന്‍ നാഷണല്‍ പൊലീസ് പറഞ്ഞു. ലുസോണിലാണ് കൂടുതല്‍ നാശ നഷ്‌ടമുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കാഗയാന്‍, ഇസബെല്ല പ്രവിശ്യകളില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. വെള്ളിയാഴ്‌ച രാത്രി രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി കാഗയാന്‍ ഗവര്‍ണര്‍ മാനുവല്‍ മാമ്പ വ്യക്തമാക്കി. കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്‌റ്ററുകള്‍ ആവശ്യമുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.