കേരളം

kerala

ETV Bharat / international

റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ ഇരുന്നൂറ് കടന്നു - Typhoon Rai

കഴിഞ്ഞ ദിവസാണ് റായ് (ഒഡെറ്റ്) ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സില്‍ എത്തിയത്. സെൻട്രൽ വിസയാസ് മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റ്  റാഴ് ചുഴലിക്കാറ്റില്‍ വ്യാപക നാശം  Typhoon in Philippines  Typhoon Rai
റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ ഇരുന്നൂറ് കടന്നു

By

Published : Dec 20, 2021, 8:26 AM IST

മനില:ഫിലിപ്പൈന്‍സില്‍ വീശിയടിച്ച റാഴ് ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭത്തിലും മണ സംഖ്യ ഉയരുന്നു. ഒടുവിലത്തെ കണക്കനുസരിച്ച് 208 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസാണ് റായ് (ഒഡെറ്റ്) ചുഴലിക്കാറ്റ് രാജ്യത്ത് എത്തിയത്. സെൻട്രൽ വിസയാസ് മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ വിസയാസില്‍ 22 പേർ മരിച്ചുവെന്ന് ഫിലിപ്പൈൻ നാഷണൽ പൊലീസ് (പിഎൻപി) വക്താവ് കേണൽ റോഡറിക് അഗസ്റ്റസ് ആൽബയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: യുഎസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; മരണ സംഖ്യ 100 കടന്നേക്കും

ഫിലിപ്പൈൻ പ്രദേശങ്ങളായ കാരഗ (10), നോർത്തേൺ മിൻഡനാവോ (7), സാംബോംഗ (1) എന്നിവിടങ്ങളിലും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,000-ലധികം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. 332,000 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 180800 പേര്‍ അഭയാര്‍ഥികള്‍ ആയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details